പറവൂരിൽ വിഡി സതീശനെതിരെ ശക്തനായ സ്ഥാനാർഥി വേണം; സിപിഐയിൽ ആവശ്യം

നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന് എതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന് സിപിഐയിൽ ആവശ്യം. എറണാകുളം മുൻ ജില്ലാ സെക്രട്ടറി കെ എം ദിനകരനെ സ്ഥാനാർഥിയാക്കുന്നതിന് എതിരെ ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. എതിർപ്പവഗണിച്ച് കെഎം ദിനകരൻ, മകൻ ഡിവിൻ കെ ദിനകരൻ എന്നിവരുടേത് അടക്കം നാലുപേരുടെ പട്ടിക സംസ്ഥാന ഘടകത്തിന് കൈമാറി. മൂവാറ്റുപുഴയിൽ മുൻ എംഎൽഎ എൽദോ എബ്രഹാമിന്റെ പേര് ജില്ലാ ഘടകം ഒഴിവാക്കി.

പറവൂരിൽ കെഎം ദിനകരന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നലെ ചേർന്ന ജില്ലാഎക്സിക്യൂട്ടീവിലും, ജില്ലാകൗൺസിലിലും ഭൂരിഭാഗവും എതിർപ്പുയർത്തി. മുവാറ്റുപുഴയിൽ മണ്ഡലം കമ്മിറ്റി നിർദേശിച്ച പേരുകളിൽ എൽദോ എബ്രഹാം, ബാബു പോൾ എന്നിവരുടെ പേര് ജില്ലാ എക്സിക്യൂട്ടീവ് വെട്ടി. ഇളവ് കൊടുക്കേണ്ടെന്ന് തീരുമാനം. ജില്ലാസെക്രട്ടറി എൻ അരുൺ ഉൾപ്പെടെ നാലുപേരുടെ പേര് കൈമാറി.

Be the first to comment

Leave a Reply

Your email address will not be published.


*