
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സംസ്ഥാന പര്യടനവുമായി ബന്ധപ്പെട്ട് ടിവികെ നേതാക്കൾക്കെതിരെ കേസ്. പൊതുമുതൽ നശിപ്പിച്ചതിനാണ് തിരുച്ചിറപ്പള്ളി പോലീസ് കേസെടുത്തെടുത്തത്.വാഹനങ്ങൾക്കും, കടകൾക്കം ഉൾപ്പെടെ ടിവികെ പ്രവർത്തകർ കേടുപാടുകൾ വരുത്തിയിരുന്നു. ജില്ലാ നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പര്യടനത്തിലെ പോലീസ് നിബന്ധനകൾ ഒന്നും പാലിക്കപ്പെട്ടിരുന്നില്ല. തിരുച്ചിറപ്പള്ളി എയർപോർട്ടിൽ വരുത്തിയ കേടുപാടുകൾക്കും കേസെടുക്കും.
വലിയ ആള്‍ക്കൂട്ടമാണ് വിജയ്‌യുടെ പരിപാടികളില്‍ എത്തിയത്. ഇതിനെതിരേ കക്ഷിരാഷ്ട്രീയഭേദമന്യേ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിജയ് സിനിമാ താരമായതിനാലാണ് ആളുകൂടുന്നതെന്നാണ് ബിജെപിയും മറ്റ് ദ്രാവിഡ പാര്‍ട്ടികളുടെ അടക്കം പരിഹാസം. ആളെക്കൂട്ടി ബഹളംവെച്ച് ജനജീവിതം തടസ്സപ്പെടുത്തുന്ന പ്രസ്ഥാനമല്ല ഡിഎംകെ എന്നായിരുന്നു എം.കെ. സ്റ്റാലിൻ്റെ പ്രതികരണം.
Be the first to comment