
കോട്ടയം: നാളുകളായി ജില്ലവിട്ട് പുറത്തുപോകാത്ത കാറിന് തിരുവനന്തപുരത്തു നിന്ന് പിഴ. കാഞ്ഞിരപ്പള്ളി മുക്കാലി ടി എം സഹീലിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. മുണ്ടക്കയത്ത് മൊബൈൽ ഷോപ്പ് നടത്തുന്നയാളാണ് സഹീൽ. കഴിഞ്ഞ കുറച്ചു നാളുകളായി ജില്ലവിട്ട് പുറത്തുപോയിട്ടില്ല. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം ഫോണിലെത്തുന്നത്.
പരിവാഹൻ സൈറ്റിൽ 500 രൂപ പിഴയടയ്ക്കണമെന്നായിരുന്നു സന്ദേശം. വാഹനത്തിൽ സൺ ഫിലിം ഒട്ടിച്ചതിനാണ് പിഴ. എന്നാൽ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറുള്ള സഹീൽ ചിത്രത്തിൽ കണ്ടത് ചുമന്ന നിറത്തിലുള്ള മറ്റൊരു വാഹനം. തിരുവനന്തപുരം കൃഷ്ണമംഗലം എന്ന സ്ഥലത്തുവച്ച് നിയമലംഘനം നടത്തിയെന്നാണ് പറയുന്നത്. വിചിത്രമായി വന്ന പിഴയെത്തുടർന്ന് സഹിൽ മോട്ടോർവാഹനവകുപ്പിന് പരാതി നൽകി. സാങ്കേതിക പ്രശ്നമാണെന്നും പരിഹരിക്കാമെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകിയ വിശദീകരണം.
Be the first to comment