
സിറോ മലബാർ സഭ സിനഡ് ഇന്ന് നടക്കാനിരിക്കെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം രംഗത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്നാണ് മെത്രാന്മാരുടെ വിമർശനം. സിനഡ് സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല എന്നിവയിൽ നിന്ന് പാംപ്ലാനിയെ മാറ്റാൻ ആവശ്യപ്പെടും.
കുർബാന തർക്കത്തിൽ സിനഡ് തീരുമാനം മറികടന്ന് വിട്ടുവീഴ്ച ചെയ്തെന്നും ആരോപണം. സിറോ മലബാർ സഭ സിനഡ് ഇന്ന് മുതൽ ആരംഭിക്കാനിരിക്കെയാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ ഒരുവിഭാഗം രംഗത്ത് വരുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ബി ജെ പി നേതാക്കൾക്ക് നന്ദിയറിയിച്ച സംഭവമാണ് വിമർശനത്തിന് വഴിവെച്ചത്. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു.
സിപിഐഎം വിമർശനത്തിനെതിരെ സീറോ മലബാർ സഭയും രംഗത്തെത്തിയിരുന്നു. പാംപ്ലാനിയെ ആക്ഷേപിക്കാനുള്ള സിപിഐഎം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണെന്നും സീറോ മലബാർ സഭ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് പാംപ്ലാനിക്കെതിരെ ഒരു വിഭാഗം മെത്രാന്മാർ രംഗത്തെത്തുന്നത്.
Be the first to comment