അതിരമ്പുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24 ന് ‘പ്രയുക്തി’ ജോബ് ഡ്രൈവ് നടത്തുന്നു.
കേരളത്തിലെ വിവിധ പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികളിലേക്കും, പ്രമുഖ സഹകരണ സൊസൈറ്റിയിലേക്കും. ഫിനാൻഷ്യൽ സ്ഥാപനത്തിലേക്കും പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം.
ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/pUhev എന്ന ഗൂഗിൾ ഫോം ലിങ്കിലൂടെ 22ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് model career centre Kottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481- 2731025, 8075164727.
അതിരമ്പുഴ: മാറാമ്പ് സെന്റ് ജോസഫ്സ് ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 5 ന് വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. നാളെ (ശനി) വൈകുന്നേരം 5ന് മദ്ധ്യസ്ഥപ്രാർത്ഥന, പ്രസുദേന്തി വാഴ്ച്ച, വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജിൻ്റു പുത്തൂർ (വടവാതൂർ സെമിനാരി). ആറിന് […]
അതിരമ്പുഴ: കുട്ടികളിലെ ത്വക്ക് രോഗ പരിശോധന പരിപാടിയായ ‘ബാലമിത്ര’ പദ്ധിതിയുടെ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്, സ്കൂൾതല ഉദ്ഘാടനം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ നിർവ്വഹിച്ചു. സെന്റ് അലോഷ്യസ് ഹൈസ്ക്കൂൾ ആഡിറ്റേറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. […]
അതിരമ്പുഴ: അതിരമ്പുഴയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ നാല് യുവാക്കൾ പിടിയിൽ.തെള്ളകം വലിയകാല കോളനി തടത്തിൽ പറമ്പിൽ വീട്ടിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി ഭാഗത്ത് ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര സൂര്യ കവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ […]
Be the first to comment