ജമാഅത്തെ ഇസ്ലാമിക്ക് എതിരായ പരാമർശത്തിൽ പാർട്ടിയിൽ നിന്നുയർന്ന വിമർശനങ്ങൾക്കെതിരെ മുതിർന്ന സിപിഐഎം നേതാവ് എ.കെ.ബാലൻ. ചരിത്രം പറഞ്ഞുകൊണ്ടേയിരിക്കണം എന്ന രാഷ്ട്രീയം അറിയാത്തവരാണ് വിമർശിച്ചത്. പണ്ടൊക്കെ പാർട്ടി നേതാക്കൾ അഭിപ്രായം പറഞ്ഞാൽ എല്ലാവരും അതിനൊപ്പം നിൽക്കും. ഇപ്പോൾ അക്കാര്യത്തിൽ വീഴ്ചയുണ്ടെന്നും അത് തിരുത്താനാണ് പാർട്ടി തീരുമാനമെന്നും എ.കെ.ബാലൻ പറഞ്ഞു.
അതിശക്തമായ ആക്രമണം വരുമ്പോൾ പ്രതിരോധിക്കുന്നതിൽ വലിയ കുറവുണ്ടെന്നും, ഇത് നികത്താൻ നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയപരമായി ഉപയോഗിക്കണമെന്നാണ് പാർട്ടിയിൽ പറഞ്ഞതെന്ന് എകെ ബാലൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ താനോ ഭാര്യയോ മത്സരിക്കില്ലെന്ന് എ.കെ.ബാലൻ വ്യക്തമാക്കി. കുടുംബത്തിൽ നിന്നും ആരും മത്സരിക്കേണ്ടെന്നാണ് നിലപാട്. കഴിഞ്ഞ തവണ ഭാര്യ ഡോ.ജമീല മത്സരിക്കുന്നത് വിവാദമായപ്പോൾ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും എ.കെ.ബാലൻ പറഞ്ഞു.
മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് സത്യവാങ്മൂലം കോടതിയിൽ നൽകാൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോയോണ്ടെയെന്ന് കഴിഞ്ഞദിവസം എകെ ബാലൻ വെല്ലുവിളിച്ചിരുന്നു. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയെ ഇസ്ലാം റിപ്പബ്ലിക്കാകാനാണ് അവരുടെ ലക്ഷ്യം അത് ഒരു രൂപത്തിലും അംഗീകരിക്കാനാകില്ലെന്ന് എകെ ബാലൻ വ്യക്തമാക്കിയിരുന്നു.



Be the first to comment