സംഘടനാ നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർഥി നിർണയം നടത്തിയതെന്ന് എ കെ ശശീന്ദ്രൻ. മൂന്ന് സ്ഥാനാർഥികളുടെ പേരാണ് ഉയർന്നുവന്നത് തീരുമാനമെടുത്തത് ദേശീയ നേതൃത്വമാമെന്നും LDF ന് ഭരണ തുടർച്ച ഉറപ്പാണെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
എൻസിപിയിൽ പ്രശ്നങ്ങൾ ഇല്ല അഭിപ്രായങ്ങളാണ് ഉണ്ടായിട്ടുള്ളത്. എലത്തൂരിലെ എൻസിപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം താൻ സ്ഥാനാർഥിയായത് ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, എലത്തൂർ മണ്ഡലത്തിൽ കോൺഗ്രസിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. എ കെ ശശീന്ദ്രനെ ജയിപ്പിക്കാൻ എലത്തൂരിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്റർ. ശശീന്ദ്രനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയവരെ തിരിച്ചറിയുക എന്നും പോസ്റ്റ്‌റിൽ.



Be the first to comment