ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ എ. എൻ. ഷംസീർ. കൗൺസിലറിന് എങ്ങനെയാണ് എംഎൽഎയോട് മാറാൻ പറയാൻ കഴിയുക. കുറച്ചു കൂടി മെച്ചൂരിറ്റി കാണിക്കണം. അവർ ഞങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ കൗൺസിലർ ആർ ശ്രീലേഖ അപക്വമായി പെരുമാറി. പ്രോട്ടോക്കോളിൽ മുകളിൽ എംഎൽഎയാണ്. ഇരുവരും ജനസേവനമാണ് ചെയ്യുന്നത്. എംഎൽഎ ഹോസ്റ്റലിൽ പരിചയം ഉള്ളവർ താമസിക്കുന്നുണ്ടാവും. ജനങ്ങൾക്ക് എളുപ്പത്തിൽ വരാനാണ് ഓഫീസ്. ചെറിയ കാര്യം കുത്തിക്കുത്തി വലുതാക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതിനിടെ തിരുവനന്തപുരം ശാസ്തമംഗലത്തെ എൽഎൽഎ ഓഫീസ് വിവാദത്തിൽ ഇടപെട്ട് കോൺഗ്രസും. വി കെ പ്രശാന്തിന് എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും കോർപറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്നും കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ ആവശ്യപ്പെട്ടു.
അതേസമയം ഓഫീസ് കെട്ടിട വിവാദം കനക്കുന്നു. തർക്കത്തിന് പിന്നാലെ വികെ പ്രശാന്തിന്റെ വാടക കരാർ രേഖകൾ പരിശോധിക്കാൻ കോർപ്പറേഷൻ. ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ വാടകയ്ക്ക് നൽകിയ തീരുമാനം റദ്ദാക്കിയേക്കും. വി കെ പ്രശാന്ത് ഓഫീസ് ഒഴിയണോ എന്നുള്ള കാര്യം രേഖകൾ പരിശോധിച്ചതിനുശേഷം പറയാമെന്ന് മേയർ വിവി രാജേഷ് പറഞ്ഞിരുന്നു.



Be the first to comment