ദിവസവും ചിക്കന്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂട്ടും; പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടാന്‍ കാരണമാകുമെന്ന് പുതിയ പഠനം. പ്രോട്ടീന്‍റെ മികച്ച ഉറവിടമായ കോഴിയിറച്ചി മിക്കപ്പോഴും നമ്മുടെ ഡയറ്റിന്‍റെ ഭാഗമാണ്. എന്നാല്‍ അധികമായാല്‍ ഇത് ശരീരത്തില്‍ കൊഴുപ്പും കലോറിയും കൂട്ടാന്‍ കാരണമാകുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഹെൽത്ത് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഇത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു. പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണമായാണ് ചിക്കനെ കരുതുന്നത്. എന്നാല്‍ അതില്‍ ചെറിയ തോതില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും ന്യൂട്രിയൻ്റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ 2005 മുതൽ 2018 വരെ പങ്കെടുത്ത 19 വയസ്സിന് മുകളിലുള്ള 36,378 ആളുകളുടെ ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പൂരിത കൊഴുപ്പ് ഒരു ദിവസത്തെ കലോറിയുടെ കുറഞ്ഞത് 12% ആണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപഭോഗം 14% മുതൽ 16% വരെ കലോറിയാണ്.

ചീസ്, പിസ്സ, ഐസ്ക്രീം, മുട്ട എന്നിവയാണ് ശരീരത്തില്‍ പൂരിത കൊഴുപ്പ് പ്രധാനമായും സംഭാവന ചെയ്യുന്ന ഭക്ഷണങ്ങളെന്ന് പഠനം കണ്ടെത്തി. ക്രീമിന് പകരമായി ഉപയോഗിക്കുന്ന കോള്‍ഡ് കട്ട്, ഉരുളക്കിഴങ്ങ് ചിപ്സ്, പാല്‍ തുടങ്ങിയവയിലും പുരിത കൊഴുപ്പിന്‍റെ അളവു കൂടുതലാണ്. കൂടാതെ ശീതളപാനീയങ്ങൾ, ചായ, ഫ്രൂട്ട് ഡ്രിങ്കുകൾ, കേക്കുകൾ തുടങ്ങിയവ ശരീരത്തിലെ കലോറിയും രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുന്നു.തക്കാളി ചേര്‍ക്കുന്ന മസാലകൾ, എനർജി ഡ്രിങ്കുകൾ, യീസ്റ്റ് ബ്രെഡുകൾ എന്നിവയും ശരീരത്തിൽ കലോറി വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*