‘വേലി തന്നെ വിളവ് തിന്നു’; എ പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. വേലി തന്നെ വിളവ് തിന്നെന്നാണ് കോടതിയുടെ നിരീക്ഷണം. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിരീക്ഷണം. 

തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടതായി എസ്ഐടി കോടതിയിൽ പറഞ്ഞു.പോറ്റിയും ഉദ്യോഗസ്ഥരും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. 2018 മുതൽ പത്മകുമാറിന് പോറ്റിയുമായി ബന്ധമുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും എസ്ഐടി കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ഇന്ന് കേസ് എടുക്കും . പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണൻ പോറ്റി,ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ ആകും ആദ്യഘട്ടത്തിൽ പരിശോധന നടത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*