നവരാത്രി: മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍

നവരാത്രി അവധിയോട് അനുബന്ധിച്ച മംഗലാപുരം ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാനാണ് പ്രത്യേക ക്രമീകരണം. ഇന്നും ഒക്ടോബര്‍ ഒന്നിനുമാണ് പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

വെള്ളിയാഴ്ച (ഇന്ന് ) വൈകീട്ട് ആറിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാത്രി 12.30-ന് ഷൊര്‍ണൂരെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഒക്ടോബര്‍ ഒന്നിനും ഇതേ സമയത്ത് ട്രെയിന്‍ ഓടിക്കും. 13 ജനറല്‍ കോച്ചുകളുണ്ടാകും പാസഞ്ചറിന് ഉണ്ടാവുക.

സമയക്രമം- കാസര്‍കോട്- വൈകീട്ട് 6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂര്‍-7.20, പയ്യന്നൂര്‍-7.31, പഴയങ്ങാടി- 7.44, കണ്ണൂര്‍-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂര്‍-10.38, കുറ്റിപ്പുറം-10.59. ഷൊര്‍ണൂര്‍-12.30 (രാത്രി).

Be the first to comment

Leave a Reply

Your email address will not be published.


*