‘തിരുവനന്തപുരത്ത് സർപ്രൈസ് മേയറെ പ്രഖ്യാപിക്കും; സ്വർണ്ണക്കൊള്ള പ്രചരണ വിഷയം ആക്കും’; കെ സുരേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർത്ഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയറെ തീരുമാനിക്കുക. ശബരിമലയും സ്വർണ്ണക്കൊള്ളയും തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കുമെന്നും കെ സുരേന്ദ്രൻ  പറഞ്ഞു.

തിരഞ്ഞെടുപ്പിനെ നേരിടാൻ നേരത്തെ മുതൽ തയാറെടുപ്പുകൾ നടത്തിയിരുന്നു. ബാക്കി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ മുഴുവൻ സമയ പ്രചാരണങ്ങളിലേക്ക് കടക്കും. അടിസ്ഥാന പ്രശ്‌നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് പറഞ്ഞുകൊണ്ടായിരിക്കും വോട്ട് തേടുകയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ തവണ കിറ്റ് കൊടുത്തപോലെയാകില്ല ഇത്തവണ ക്ഷേമ പെൻഷൻ വർധന. ജനങ്ങൾക്ക് കാര്യം അറിയാം. എല്ലാം സ്ഥലത്തും കൊള്ളയടിച്ചിട്ട് പെൻഷൻ തുക വർധിപ്പിച്ചിട്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മേയർ സ്ഥാനാർഥിയെ തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ തീരുമാനിക്കുമെന്ന് അദേഹം വ്യക്തമാക്കി. നല്ല മേയർ സ്ഥാനാർഥിയുണ്ടാകും. ഇത്തവണ ഭരണം പിടിക്കാനുള്ള പ്രചാരണ പരിപാടികളാണ് നടത്തുന്നതെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*