എസ്ഡിപിഐ വോട്ട് വാങ്ങുമോ എന്ന ചോദ്യം ഹൈപ്പോതെറ്റിക്കലെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ. എസ്ഡിപിഐ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. അവർ ആദ്യം നയം വ്യക്തമാക്കട്ടെ. സിപിഐഎം അനുഭാവികൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് ആരെങ്കിലും പറയുമോയൊന്നും എ വിജയരാഘവൻ ചോദിച്ചു.
പ്രതിപക്ഷത്തിന്റെ അജണ്ടക്ക് ചുറ്റുമല്ല തിരഞ്ഞെടുപ്പ് പോകുന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു. ഇടത് മുന്നണിക്ക് നല്ല സ്വീകാര്യത. ഇടത് വിരുദ്ധർക്ക് മേൽക്കൈ നേടാനാവുന്നില്ല. ധാരാളം അസത്യ പ്രചരണങ്ങൾ നടക്കുന്നുണ്ട്. യുഡിഎഫ് പ്രചരണങ്ങൾ പാഴാകുന്നുണ്ട്. പ്രതിപക്ഷ നേതാവ് വർഗീയ ദ്രുവീകരണം ഉണ്ടാക്കുന്നുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് പല പ്രചാരണങ്ങളും. മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നുവെന്ന് എ വിജയരാഘവൻ വിമർശിച്ചു. ജി സുധാകരന്റെ പരാജയരാഘവൻ പരാമർശത്തിലും എ വിജയരാഘവൻ പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് പോയവർ എന്തും പറയും. ജി സുധാകരന്റെ ആക്ഷേപങ്ങൾക്ക് വിലയില്ല. മൂല്യം നഷ്ടപെട്ട നാണയം കൊണ്ട് വിനിമയം നടക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.



Be the first to comment