
കോട്ടയം: ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
പാലാ സ്വദേശിയെയാണ് കാണാതായത്. ഈരാറ്റുപേട്ടയിൽനിന്ന് ടീം എമർജൻസിയും അഗ്നിരക്ഷാസേനയും പൊൻകുന്നം പോലീസും സ്ഥലത്തെത്തി. ചെക്ക് ഡാമിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
Be the first to comment