2020ല്‍ ആധാര്‍ പിവിസി കാര്‍ഡ് അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ വില വര്‍ധനയാണിത്. ജനുവരി ഒന്നുമുതല്‍ ആധാര്‍ പിവിസി കാര്‍ഡിന് പുതുക്കിയ വിലയാണ് ഈടാക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അതിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴിയാണ് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച കാര്യം അറിയിച്ചത്.
ആധാര്‍ കാര്‍ഡിന്റെ പോക്കറ്റ് വലുപ്പത്തിലുള്ള പതിപ്പായിട്ടാണ് ആധാര്‍ പിവിസി കാര്‍ഡ് വരുന്നത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. രൂപത്തില്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിന് സമാനമാണ്. കൂടാതെ പേപ്പര്‍ പതിപ്പുകളേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടുതല്‍ സുരക്ഷാ സവിശേഷതകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ഡ് കൊണ്ടു നടക്കാന്‍ എളുപ്പമാണ്.



Be the first to comment