‘ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടത്തരുത്’; കേന്ദ്ര സർക്കാരിന് കത്തയച്ച് ആദിത്യ താക്കറെ

ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിനെതിരെ ആദിത്യ താക്കറെ. മത്സരം നടത്തരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി മാൻസുഖ് മാണ്ഡവ്യയ്ക്ക് ആദിത്യ താക്കറെ കത്തയച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമെന്ന് ആദിത്യ താക്കറെ കത്തിൽ പറയുന്നു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും ഓർമിപ്പിച്ചാണ് ആദിത്യ താക്കറെയുടെ കത്ത്.

ബിസിസിഐക്കെതിരെ രൂക്ഷ വിമർശനമാണ് ആദിത്യ താക്കറെ ഉന്നയിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന് ലോകത്തോട് പറയാൻ കേന്ദ്രസർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ബിസിസിഐയുടെ പണത്തിനായുള്ള അത്യാഗ്രഹം സായുധ സേനയുടെ ത്യാഗത്തിന് മുകളിലാണെന്ന് ആദിത്യ താക്കറെ വിമർശിച്ചു.

“പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാണെന്ന് ലോകത്തോട് പറയാൻ കേന്ദ്ര സർക്കാരും നമ്മുടെ രാജ്യവും നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, ബിസിസിഐയുടെ പണത്തോടുള്ള അത്യാഗ്രഹം സായുധ സേനകളുടെയും രാജ്യത്തിന്റെയും ത്യാഗത്തിന് മുകളിലാണ്. ഐസിസിയിൽ ബിസിസിഐക്കുള്ള എല്ലാ ശക്തിയും ഉണ്ടായിരുന്നിട്ടും, ഏഷ്യാ കപ്പ് നിയമങ്ങൾ പാലിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്ന് പറയുന്നത് ഒരു തമാശയാണ്,” താക്കറെ എക്‌സ് പോസ്റ്റിൽ കുറിച്ചു.

സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ‌ 14നാണ് ഇന്ത്യ-പാക് മാത്സരം നടക്കു. യുഎഇയാണ് ഏഷ്യാ കപ്പിന് ആതിഥേത്വം വഹിക്കുന്നത്. ഇന്ത്യ-പാക് മത്സരത്തിനെതിരെ മുൻ ഇന്ത്യൻ താരങ്ങളായ ഹർബജൻ സിങ്ങും മനോജ് തിവാരിയും രം​ഗത്തെത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*