
പ്രേക്ഷകർക്കിടയിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയം നേടിയ ചിത്രമാണ് ആട് ഒരു ഭീകരജീവി. ആട് , ആട് 2 എന്നീ ചിത്രങ്ങൾക്കു ശേഷം മൂന്നാം ഭാഗവുമായി എത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. അടുത്ത വർഷം മാർച്ച് 19 ന് ചിത്രം തിയറ്ററുകളിലെത്തും.
മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്നു. വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി – കോമഡി പശ്ചാത്തലത്തിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
വലിയ കൗതുകങ്ങളാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്. നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.
പാലക്കാട്ട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്,സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ്പ്രധാന താരങ്ങൾ.സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം അഖിൽ ജോർജ്.എഡിറ്റിംഗ്- ലിജോ പോൾ.കലാസംവിധാനം – അനീസ് നാടോടി.
Be the first to comment