
കോട്ടയം: വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എഎപി എന്തു നിലപാട് സ്വീകരിക്കുമെന്ന് മാർച്ച് 9 ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൗൺസിലിൽ വ്യക്തമാക്കുമെന്ന് എഎപി നേതാക്കൾ. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിലെ ബിജെപി വിജയം മസിൽ പവറും മണി പവറും കൊണ്ടു നേടിയതെന്ന് എഎപി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ഡോ. സെലിന്‍ ഫിലിപ്പ് ആരോപിച്ചു.
ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തപ്പോൾ ബിജെപി നടത്തിയ അതിക്രമങ്ങൾ നേരിട്ടറിഞ്ഞു. പതിനായിരം മുതൽ നാൽപതിനായിരം പേരെ വോട്ടേഴ്‌സ് ലിസ്‌റ്റിൽ നിന്ന് ഇല്ലാതാക്കിയാണ് എഎപിയുടെ പ്രധാന നേതാക്കളെ ബിജെപി തോൽപ്പിച്ചത്. ചേരി പ്രദേശങ്ങളിലെ വീടുകളിൽ ആർഎസ്എസ് ഗുണ്ടകൾ കയറി വിരലിൽ മഷിപുരട്ടി വോട്ട് അസാധുവാക്കിയെന്നും അവർ ആരോപിച്ചു.
ആയുധധാരികളായ പൊലീസ് അർദ്ധസൈനിക വിഭാഗങ്ങളെ ഉപയോഗിച്ച് വാർത്താ വിനിമയം തകരാറിലാക്കി ഇൻ്റർനെറ്റ് കട്ട് ചെയ്‌ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്‌ടിച്ചു. എഎപി ബന്ധമുള്ള വരെ തെരഞ്ഞ് പിടിച്ച് ആക്രമിച്ചുവെന്നും അവർ ആരോപിച്ചു . 1.9% വോട്ടുകൾ മാത്രമാണ് എഎപിയ്ക്ക് കുറഞ്ഞതെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങൾ കേരളത്തിൽ പ്രചരണം നടത്തുമെന്നും ഇവർ വ്യക്തമാക്കി.
Be the first to comment