ഓപ്പറേഷൻ സിന്ദൂർ; കൊടും ഭീകരൻ ജെയ്‌ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു

കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ കൊടും കുറ്റവാളി അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു. ബഹവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യൻ മിസൈലുകൾ നടത്തിയ ആക്രമണത്തിൽ ആണ് വധിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അബ്ദുൾ റൗഫ് അസർ ചികിത്സയിൽ തുടരുന്നതിനിടയിൽ ആണ് മരണം എന്ന് റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാൻഡറും ജെയ്‌ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്.

ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുടെ ആസൂത്രകനായിരുന്നു അബ്ദുൾ റൗഫ് അസർ. വർഷങ്ങളായി ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നിന്നുകൊണ്ടായിരുന്നു ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കികൊണ്ടിരുന്നത്.1999 ഡിസംബറിൽ ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി-814 എന്ന വിമാനം റാഞ്ചിക്കൊണ്ടുപോയി സഹോദരനായ മൗലാന മസൂദ് അസറിനെയടക്കം മോചിപ്പിച്ചതിന് നേതൃത്വം നൽകിയിട്ടുള്ളയാളാണ് കൊല്ലപ്പെട്ട കൊടും ഭീകരൻ അബ്ദുൾ റൗഫ് അസർ. നേപ്പാൾ കഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചിക്കൊണ്ടുപോകുകയും യാത്രക്കാരെ സുരക്ഷിതമായി എത്തിക്കണമെങ്കിൽ തടവിലായ മൂന്ന് കൊടുംഭീകരരെ വിട്ടയക്കണം എന്നായിരുന്നു ആവശ്യം. അന്ന് 24 വയസ്സ് മാത്രമായിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റൗഫ് അസറിന്റെ പ്രായം . പിന്നീട് ഇന്ത്യയിൽ നടന്ന പാർലമെന്റ് ആക്രമണം മുതൽ പുൽവാമ ബോംബാക്രമണത്തിന് വരെ ഇയാൾ ചുക്കാൻ പിടിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*