അബർഗവനി, യു കെ: അബർഗവനി മേഖല മലയാളി അസോസിയേഷൻ (അമ്മ) ന്റെ നേതൃത്വത്തിൽ സൗത്ത് വെയിൽസിലെ മലയാളികൾ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. മോൺമൗത്ത്ഷയർ കൗൺസിൽ ഭാരവാഹികളും ഗ്വെന്റ് പോലീസ് അധികാരികളും പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കലാപരിപാടികൾക്ക് കൾച്ചറൽ കോ-ഓർഡിനേറ്റർ ലിഡിയ തോമസ് നേതൃത്വം നൽകി.
ദിലീപ് കലാഭവന്റെ നേതൃത്വത്തിൽ കെ ഡി ആൻഡ് കമ്പനി അവതരിപ്പിച്ച മെഗാ ഷോ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഹെർഫോർഡ് മാജിക് മസാലയുടെ വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. പ്രസിഡന്റ് മനുരാജ് ഇലവുംകുന്നേൽ, വൈസ് പ്രസിഡന്റ് അനു കുര്യൻ, സെക്രട്ടറി അനുപ് മണവാളൻ, ജോയിന്റ് സെക്രട്ടറി അഞ്ജിത നന്ദകുമാർ, ട്രഷറർ ജെയ്സൺ മാത്യു, അഡ്മിനിസ്ട്രേറ്റർ ഗ്ലാഡി അനുപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Be the first to comment