വ്യക്തിത്വ സംരക്ഷണത്തിനായി നിയമപോരാട്ടം; ഡൽഹി ഹൈക്കോടതിയിൽ അഭിഷേക് ബച്ചൻ

സ്വകാര്യ ചിത്രങ്ങളും വ്യക്തിത്വ വിവരങ്ങളും അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമപോരാട്ടവുമായി അഭിഷേക് ബച്ചൻ. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തൻ്റെ പേരും ചിത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി അഭിഷേക് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ വ്യക്തിത്വവും സ്വകാര്യ വിവരങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ നിയമനടപടി. ബോളിവുഡ് ടി ഷോപ്പ് പോലുള്ള വെബ്സൈറ്റുകൾ തൻ്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെതിരെയാണ് അദ്ദേഹത്തിൻ്റെ ഹർജി. ഇത്തരം ദുരുപയോഗം ഒരുതരം ഓൺലൈൻ തട്ടിപ്പാണെന്നും തൻ്റെ വ്യക്തിത്വപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*