മന്ത്രിമാർക്ക് ഭരിക്കാൻ അറിയില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിക്കുന്നു, എന്നിട്ടും പറയുന്നു നമ്പർ 1 എന്ന്, ഇത് കേരളത്തിന്റെ ഗതികേട്: അബിൻ വർക്കി

പിഎംശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. കൃഷി വകുപ്പ് മന്ത്രി രാജിവെക്കാൻ എസ്എഫ്ഐ സമരം ചെയ്യുന്നു, വിദ്യാഭ്യാസ മന്ത്രിക്കെതിരേ എഐഎസ്എഫ് സമരം ചെയ്യുന്നു, മുഖ്യമന്ത്രി ബിജെപിക്കാരുടെ ആളായി മാറിയെന്ന് സിപിഐ പറയുന്നു, മന്ത്രിമാർക്ക് ഭരിക്കാനറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുന്നു. എന്നിട്ടും സർക്കാർ നമ്പർ വൺ വൺ ആണെന്നാണ് അവകാശവാദമെന്നും ഇത് കേരളത്തിന്റെ ഗതികേടാണെന്നും അബിൻ വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചു.

അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചത്

എസ്.എഫ്.ഐ കാർഷിക വകുപ്പ് മന്ത്രി രാജി വെക്കാൻ സമരം ചെയ്യുന്നു.എ.ഐ.എസ്.എഫ് വിദ്യാഭ്യാസ മന്ത്രി രാജി വെക്കാൻ സമരം ചെയ്യുന്നു.സി.പി.ഐ പറയുന്നു മുഖ്യമന്ത്രി പി എം ശ്രീ വഴി ശ്രീ. പി എം ന്റെ അടുത്ത ആളായി ബി.ജെ.പിക്കാരുടെ ആളായി എന്ന്.മുഖ്യമന്ത്രിയാണെങ്കിൽ തന്റെ മന്ത്രിസഭയിലെ മന്ത്രിമാർക്ക് ഭരിക്കാൻ അറിയില്ല എന്നും പറഞ്ഞ് വിളിച്ച യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോകുന്നു.എന്നിട്ട് ഇവർ പറയുവാണ് ഈ സർക്കാർ നമ്പർ 1 ആണെന്ന്.കേരളത്തിന്റെ ഒരു ഗതികേട്.

Be the first to comment

Leave a Reply

Your email address will not be published.


*