കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞത് എല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിൻ്റേതാണെന്നും അബിൻ വർക്കി പറഞ്ഞു.
ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറക്കുന്നത്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയുമാണ് കേരളത്തിലേതെന്നും അബിൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറെയൊക്കെ നേതൃത്വം പരിഗണിച്ചിട്ടുണ്ട്.
2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുതെന്നും അബിൻ വർക്കി വ്യക്തമാക്കി. 50 ശതമാനത്തോളം യുവാക്കളുടെ പ്രാതിനിധ്യം തിരഞ്ഞെടുപ്പിൽ വേണം. ആരാണ് ജനതാദൾ എസിന് ചിഹ്നം കിട്ടാൻ വേണ്ടി കത്ത് കൊടുത്തത് ? NDA ഘടകകക്ഷിയായ ദേവഗൗഡ LDF ഘടകകക്ഷിക്ക് എങ്ങനെയാണ് കത്ത് കൊടുത്തത്. ഇതിന് മാത്യു.ടി.തോമസ് മറുപടി പറയണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.



Be the first to comment