രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നടപടി; രാജ്യത്ത് ഒരു പാർട്ടിയെടുത്ത ഏറ്റവും മികച്ച തീരുമാനമെന്ന് അബിൻ വർക്കി. മൂന്ന് നടപടി എടുത്തു. മുൻകൂർ ജാമ്യ അപേക്ഷയിൽ തീരുമാനം 2.25 വന്നു. 2.26 പുറത്താക്കി. എന്നാൽ പലവിധ ആരോപണവും പരാതിയും ഒക്കെ വന്നിട്ടും വീണ്ടും ചിലരെ മത്സരിപ്പിക്കാൻ ആണ് സിപിഐഎം തീരുമാനിച്ചത്.
പാർട്ടിക്കും കോടതിക്കും തീവ്രത അളക്കലാണ് ജോലി. പേരോ തീയതിയോ പോലും ഇല്ലാത്ത പരാതി പാർട്ടി ഓഫീസിൽ കിട്ടിയപ്പോൾ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. തീവ്രത അളക്കുന്ന മെഷീൻ എകെജി സെന്ററിൽ ഉണ്ടോ. എന്നാൽ അതിൻറെ ഫാക്ടറി ആക്കുക. ശബരിമല കേസ് – ദ്വാരപാലക കേസിലും പ്രതിയായി.
ഈ ദിവസം വരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയോ പത്മകുമാറീനെ. രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസിന് നിഷ്പ്രയാസം കഴിയും.അറസ്റ്റ് വൈകുന്നത് പോലും തിരക്കഥ. ഉന്നതരുടെ പങ്കില്ലാതെ സ്വർണം മോഷ്ടിക്കാൻ പറ്റില്ലെന്ന് കോടതി പറഞ്ഞിരിക്കുന്നു.ശബരിമല കൊള്ള മറയ്ക്കാൻ പോലീസ് നാടകം കളിക്കുന്നുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.



Be the first to comment