ആരോഗ്യത്തോടെയിരിക്കാന്‍ ഡയറ്റില്‍ പഴങ്ങള്‍ ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള്‍ക്ക് അറിയാം. എന്നാല്‍ ഈ ശീലം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു കൂട്ടരുണ്ട്.
ഹെറിഡിറ്ററി ഫ്രക്ടോസ് ഇന്‍ടോളറന്‍സ്
ആയിരത്തില്‍ ഒരാള്‍ക്ക് സംഭവിക്കുന്ന ഒരു അപൂര്‍വ ജനിതക രാഗമാണ് ഹെറിഡിറ്ററി ഫ്രക്ടോസ് ഇന്‍ടോളറന്‍സ്. ഈ രോഗാവസ്ഥയുള്ളവരിൽ പഴങ്ങളിലും ചില ഭക്ഷ്യവസ്തുക്കളിലും കാണപ്പെടുന്ന ഫ്രക്ടോസിനെ വിഘടിപ്പിക്കാന്‍ ആവശ്യമായ മുഖ്യ എന്‍സൈമായ ആല്‍ഡോലേസ് ബി ഉണ്ടാകില്ല.
ഇത് കരള്‍ ഉള്‍പ്പെടെയുള്ള പ്രധാന ശരീരാവയവങ്ങളിൽ ഫ്രക്ടോസ് ദഹിക്കാതെ അടിഞ്ഞുകൂടാനും ചുഴലിരോഗം, കോമ, കരള്‍ സ്തംഭനം, വൃക്ക തകരാറുകള്‍ പെട്ടെന്നുള്ള മരണത്തിന് വരെ കാരണമാകാം.
പഴങ്ങളില്‍ മാത്രമല്ല ചില പച്ചക്കറികള്‍, തേന്‍, മധുരപാനീയങ്ങള്‍, കേക്ക്, കുക്കീസ്, സോസ് തുടങ്ങിയവയില്‍ ഫ്രക്ടോസ് ഉള്ളതിനാല്‍ ഇത് ഫ്രക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരില്‍ പ്രശ്‌നമാകാം. മാത്രമല്ല, പഞ്ചസാരയും ച്യൂയിങ് ഗമ്മിലും ടൂത്ത് പേസ്റ്റിലും മരുന്നുകളിലും കാണുന്ന സോര്‍ബിറ്റോളും ദഹന സമയത്ത് ഫ്രക്ടോസ് ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കുട്ടികള്‍ പഴവും പച്ചക്കറിയും പോലുള്ള കട്ടിയാഹാരങ്ങളോ ഫ്രക്ടോസ് അടങ്ങിയ മധുരമുള്ള ബേബി ഫുഡുകളോ കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ഈ രോഗം പലപ്പോഴും തിരിച്ചറിയുക. മുതിര്‍ന്നവരില്‍ പലപ്പോഴും ഇത് ഗ്ലൈക്കജന്‍ സ്‌റ്റോറേജ് ഡിസീസായ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഈ രോഗത്തിന് നിലവില്‍ ചികിത്സയില്ല. എന്നാല്‍ ഫ്രക്ടോസ്, സൂക്രോസ്, സോര്‍ബിറ്റോള്‍ എന്നിവ ഒഴിവാക്കി കൊണ്ട് ഇതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.
ഹെറിഡിറ്ററി ഫ്രക്ടോസ് ഇന്‍ടോളറന്‍സ്, ലക്ഷണങ്ങള്‍
- ഛര്‍ദ്ദി
- അസാധാരണമായ ഉറക്കം
- അസ്വസ്ഥത
- ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കല്‍
- കുട്ടിക്ക് ഭാരം വയ്ക്കാത്ത അവസ്ഥ
- വയറുവേദന
- ക്ഷീണം




Be the first to comment