15 വര്‍ഷത്തിനിടെ കേരളം വളര്‍ന്നത് മൂന്നര മടങ്ങ്, മൂന്നര ലക്ഷം കോടിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം കോടിയായി; കണക്ക് ഇങ്ങനെ

ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്ക്. 2011-12ല്‍ കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം( ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നു. 2024-25ല്‍ 2011-12നെ അപേക്ഷിച്ച് മൂന്നര മടങ്ങ് വര്‍ധിച്ച് 12.49 ലക്ഷം കോടി രൂപയായി.

ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടക്കം സംസ്ഥാനത്തെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഎസ്ഡിപി. കഴിഞ്ഞ വര്‍ഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു. കോവിഡ് ബാധിച്ച 2020-21ല്‍ മാത്രമാണ് 14 വര്‍ഷത്തിനിടെ സമ്പദ് വ്യവസ്ഥയില്‍ ഇടിവുണ്ടായത്. 2019-20ല്‍ 8.31 ലക്ഷം കോടി രൂപയായിരുന്നത് 2020-21ല്‍ 7.72 ലക്ഷം കോടിയായി കുറഞ്ഞു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇത് 9.24 ലക്ഷം കോടിയായി ഉയര്‍ന്നു.

പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങളെയും കോവിഡിനെയും കേരളം അതിജീവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കണക്ക്. 2022-23ല്‍ 10.39 ലക്ഷം കോടി രൂപയാണ് കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2020-21 ഒഴിച്ച് 2011-12 മുതല്‍ ആഭ്യന്തര ഉല്‍പ്പാദനം പടിപടിയായി ഉയരുന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*