സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ഇന്നലത്തെ റെയ്ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടിൽ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം ഉള്ളത് 10 കോടി രൂപ. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്.
പണത്തിന്റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു.ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാനിന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം: കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗനെതിരെ രണ്ട് വർഷത്തിന് ശേഷം പോലീസിൽ സഹകരണ വകുപ്പിൻ്റെ പരാതി. ഭാസുരാംഗൻ 101 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാറുടെ പരാതിയിൽ മാറനെല്ലൂർ പോലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള ജാമ്യം […]
ന്യൂഡൽഹി: നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അന്വേഷണ ഏജൻസികളെ ബിജെപി പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ച നടപടികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഖർഗെയുടെ പ്രതികരണം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും കോൺഗ്രസ് അദ്ധ്യക്ഷനൊപ്പമുണ്ടായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് […]
ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ നീക്കവും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍ ഒന്നാണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്. കോള്‍ മെര്‍ജിങ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ച് […]
Be the first to comment