
പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പെരുമ്പാവൂരിൽ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെപിടികൂടിയത്. ഇയാളോടൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ഉച്ചയോടെ കൊലപാതകം നടത്തിയ ശേഷം പ്രദേശത്തുനിന്ന് മുങ്ങുകയായിരുന്നു.
ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരു ഫാമിൽ ആടിനെ പരിപാലിക്കുന്ന ജോലിയാണ് ഇരുവരും ചെയ്യുന്നത്. വനാതിർത്തിയോട് ചേർന്ന പ്രദേശത്താണ് ഫാം സ്ഥിതി ചെയ്യുന്നത്. കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. രവിയുടെ മൃതദേഹം അഗളിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Be the first to comment