
കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.
മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നല്കി എന്നാരോപിച്ചാണ് എബി പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. തോക്കുള്‍പ്പെടെ സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു. പ്രമോദിന്റെ അമ്മയാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. പ്രമോദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സംഘം വധഭീഷണി മുഴക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറിയ സംഘം ഓടിപ്പോവുകായയിരുന്നു
പാലക്കാട്: ലോക്കപ്പിനുള്ളില്‍ പ്രതി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരിക്കടത്തു കേസില്‍ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടില്‍ നിന്നും എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും […]
കോട്ടയം: കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയ പ്രതി ജയിലില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉപേന്ദ്രനായിക്കിനെ പോലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ […]
കോട്ടയം: പോക്സോ കേസില്‍ പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ആറരലക്ഷം രൂപ പിഴയും അടക്കണം. ജീവപര്യന്തം ശിക്ഷ മരണം വരെയെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. 2021ല്‍ തൃക്കൊടിത്താനം […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment