
തൃശൂർ കണിമംഗലം കൊലപാതകക്കേസിൽ പ്രതികൾക്ക് തടവുശിക്ഷ. തൃശ്ശൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ക്രിസ്റ്റഫർ നഗർ സ്വദേശി മനോജ്, കണിമംഗലം സ്വദേശി ഷൈനി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പ്രതികളായ മനോജിന് 19 വർഷവും, ഷൈനിക്ക് 14 വർഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.
2014 നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. നാല് അംഗസംഘം കണിമംഗലം സ്വദേശി വിൻസന്റ് , ലില്ലി വിൻസെന്റ് എന്നിവരെ മർദ്ദിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണത്തിനിടെ വിൻസന്റ് കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാ വിധി. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രണത്തിനുശേഷം വീട്ടിൽ നിന്ന് ആഭരണങ്ങളും 35000 രൂപയും കവരുകയും ചെയ്തിരുന്നു.
court
Be the first to comment