അധ്യാപകനെതിരെ നടപടി എടുക്കണം; തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം. പെൺകുട്ടികളോട് മോശമായി സംസാരിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാർഥികൾ സംയുക്തമായി പ്രതിഷേധിക്കുന്നത്. കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി. കുട്ടികളുടെ ആർത്തവത്തെ അധിക്ഷേപിച്ചതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിരുന്നു.

പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് അധ്യാപകൻ അശ്ലീല പരാമർശം നടത്തിയത്.

ചില വിദ്യാർഥിനികൾ ആർത്തവത്തിന്റെ പേരിൽ മാറി നിൽക്കുന്നു, ആർത്തവം ആണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ…ആത്മാഭിമാനം ഇല്ലാത്ത നിലയ്ക്ക് പോയി ചത്തൂടെ ‘എന്നും അധ്യാപകൻ ചോദിച്ചതായി വിദ്യാർഥിനികൾ പരാതിയിൽ വ്യക്തമാകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*