
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാകും വിസ്താരം നടക്കുക. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു.
വിചാരണക്കോടതിയില്‍ 260 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെ മാത്രമാണ് വിസ്തരിക്കാനുള്ളത്.
കേസിലെ പ്രധാന തെളിവായ നടിയുടെ ദ്യശ്യങ്ങളടങ്ങുന്ന മെമറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിചാരണ കോടതി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണം. അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Be the first to comment