നടിയെ ആക്രമിച്ച കേസിൽ താൻ അതിജീവിതയ്‌ക്കൊപ്പമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. എല്ലാം സൃഷ്ടിച്ചത് മാധ്യമങ്ങളാണ്. താൻ പ്രതികരിച്ച മുഴുവൻ കാര്യങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ശബരിമലയിലെ കൊള്ളയാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.
ഇന്നലെ പ്രതികരിച്ച കാര്യങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ല. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാരിന്റെ വീഴ്ച കൂടിയാണെന്ന് അടൂർ പ്രകാശ് പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പമെന്നത് കെപിസിസിയുടെ ഉറച്ച നിലപാടാണ്. ഇന്നലെ പറഞ്ഞതിൽ നിന്ന് കുറച്ച് ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. കെപിസിസിയുടെ നിലപാടിൽ നിന്ന് മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ ഭാഗം ശരിയായിരുന്നെങ്കിൽ വിധി മറിച്ച് വരുമായിരുന്നു. ദിലീപിനെ വെറുതെ വിട്ടത് ശരിയോ തെറ്റോ എന്നത് സർക്കാർ നോക്കട്ടെ. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെറ്റ് വന്നിട്ടുണ്ടെങ്കിൽ മറ്റ് ആരെയെങ്കിലും കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ എന്ന് അദേഹം ചോദിച്ചു. ഈ തിരഞ്ഞെടുപ്പിൽ ശബരിമലയിലെ കൊള്ള ജനങ്ങൾ അറിയണം. അതിൽ ചർച്ചയുണ്ടാകണമെന്ന് അദേഹം കൂട്ടിച്ചേർത്തു.



Be the first to comment