നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം വന്നാൽ സംരക്ഷണം നൽകേണ്ടത് സ്പീക്കറെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അന്തിമ തീരുമാനം പാർട്ടി എടുക്കും. നേരത്തെ പാർട്ടി തീരുമാനമെടുത്തതാണ്. അങ്ങിനെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്.
താൻ വിജയിച്ച ആറ്റിങ്ങിൽ മണ്ഡലത്തിൽ സിപിഐഎം കള്ളവോട്ടിലൂടെയാണ് നേരത്തെ വിജയിച്ചു വന്നിരുന്നത്.വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുണ്ട്.ബീഹാറിൽ ബിജെപിയെങ്കിൽ കേരളത്തിൽ കള്ളവോട്ടിന് പിന്നിൽ സിപിഐഎമ്മെന്നും അടൂർ പ്രകാശ് ആരോപിച്ചു. സിപിഐഎമും ബിജെപിയും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്.
ഏതെങ്കിലും ഉദ്യോഗസ്ഥർ സഹായിക്കുന്നങ്കിൽ നിയമപരമായി നേരിടും. സിപിഐഎമ്മിന് വേണ്ടി വാർഡ് വിഭജനം നടത്തി. വാർഡ് വിഭജനത്തെ പോലെയാണ് വോട്ടർ പട്ടിക ക്രമക്കേടും. ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ BJP യേയും കേരളത്തിൽ CPM നെയും സഹായിക്കുന്നു. SIR സുതാര്യമായി നടപ്പിലാക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. കേരളത്തിലും വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കണം.സുതാര്യമെങ്കിൽ UDF പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment