
കോട്ടയം: പി.സി. ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോൺ ജോർജ്. കേസ് ഇല്ലായിരുന്നുവെങ്കിൽ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ അറിയാൻ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോർജിന് ജാമ്യം ലഭിച്ചതിനു പിന്നാലെയായിരുന്നു ഷോണിന്റെ പ്രതികരണം.
ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേ ഇനിയും നിലപാട് എടുക്കുമെന്നും ഷോൺ പറഞ്ഞു. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്.
വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതാണ് ജോർജിനെതിരേ മുസ്ലിം ലീഗ് തിരിയാൻ കാരണം. മകനെന്ന നിലയിൽ കേസ് കൊടുത്തവർക്ക് നന്ദിയെന്നും ഷോൺ പറഞ്ഞു.
ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയാറാകാത്ത ആളാണ് ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സലഭിക്കാൻ കാരണം പരാതിക്കാരനാണെന്നും ഷോൺ പറഞ്ഞു.
Be the first to comment