എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്

എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ൽ ആതിഥേയരായ എഫ്.സി ഗോവ അൽ നസ്സർ മത്സരം ഇന്ന്. ഗോവയിലെ ഫ​ട്ടോ​ർ​ഡ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി 7:15 നാണ് മത്സരം ആരംഭിക്കുക. പോർച്ചുഗീസ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ തന്നെയാണ് അ​ൽ ന​സ്ർ എ​ഫ്.​സി ഇന്ത്യയിൽ എത്തിയിട്ടുള്ളത്.

സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയവരാണ് ടീമിൽ ഉൾപ്പെട്ടിട്ടുള്ള വമ്പൻ താരങ്ങൾ. യോ​ർ​ഗെ ജീ​സ​സ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സൗ​ദി പ്രോ ​ലീ​ഗി​ലെ വ​മ്പ​ൻ ക്ലബായ അൽ നാസ്സറും, ഇ​ന്ത്യ​ൻ സൂ​പ്പ​ർ ക​പ്പ് ചാ​മ്പ്യ​ന്മാ​രായ എഫ്.സി ഗോവയും തമ്മിലുള്ള പോരാട്ടം കാ​ണാ​ൻ ആ​വേ​ശ​ത്തോ​ട കാ​ത്തി​രി​ക്കു​ക​യാ​ണ് ഫുട്ബോൾ പ്രേ​മി​ക​ളും. മാച്ച് ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.

ഗ്രൂ​പ് D ​യി​ൽ കളിച്ച ര​ണ്ട് മത്സരങ്ങളും ജ​യി​ച്ച അൽ നാസ്സർ നിലവിൽ പട്ടികയിൽ ഒ​ന്നാം സ്ഥാ​ന​ത്താണ്. എ​ന്നാ​ൽ, കളത്തിലിറങ്ങിയ രണ്ട് മത്സരങ്ങളിൽ ഒന്നിൽ പോലും ജയം കണ്ടെത്താനാകാതെ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താണ് ഗോവ. നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാ​ൻ പരിശീലകൻ മനോലോ മാർക്കസിനും സംഘത്തിനും ശേ​ഷി​ച്ച മത്സരങ്ങൾ നി​ർ​ണാ​യ​ക​മാ​ണ്.

Be the first to comment

Leave a Reply

Your email address will not be published.


*