
ശോഭനയും മോഹന്‍ലാലും 20 വര്‍ഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. മോഹന്‍ലാല്‍, ശോഭന അടക്കം താരങ്ങളെല്ലാം പൂജ ചടങ്ങില്‍ പങ്കെടുത്തു. തന്റെ 360ാം ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവച്ചു.
എല്ലാവരോടും നന്ദി ഉണ്ടെന്നും പുതിയ സംരംഭത്തിന് അനുഗ്രഹങ്ങള്‍ വേണമെന്നും ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വെള്ളിത്തിരയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്.
2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
‘മാമ്പഴക്കാലം’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലും ശോഭനയും അവസാനമായി നായകനും നായികയുമായി എത്തിയത്. നേരത്തെ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരു ജോഡികളും വീണ്ടും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Be the first to comment