കൊവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടുന്നു? കാരണം വെളിപ്പെടുത്തി എയിംസ്

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിക്ക് ശേഷം അപ്രതീക്ഷിത മരണങ്ങളും അകാരണമരണങ്ങളും കൂടുന്നുവെന്ന ആരോപണങ്ങളിൽ വ്യക്തതയുമായി എയിംസ്. അടുത്തിടെ ഇത്തരത്തിലുണ്ടായ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് പഠനം.

നടക്കുമ്പോഴോ ഇരിക്കുമ്പോഴോ ജിമ്മിൽ വ്യായാമം ചെയ്യുമ്പോഴോ ഉള്ള മരണങ്ങൾ നിരന്തരം ഉണ്ടാകുന്നു. പ്രത്യേകിച്ച് കൊവിഡ് 19 പാൻഡമിക്കിന് ശേഷം. ചില കേസുകളിൽ ഇന്നും കാരണം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, ഈ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഡൽഹിയിലെ എയിംസിൽ നിന്നുള്ള ഒരു ഗവേഷണ റിപ്പോർട്ട് ചില ഞെട്ടിപ്പിക്കുന്ന വസ്‌തുതകൾ വെളിപ്പെടുത്തുന്നു.

എയിംസ് മറ്റ് മെഡിക്കൽ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകദേശം ഒരു വർഷത്തോളമായി ഗവേഷണം നടത്തുകയായിരുന്നു. 13 പ്രത്യേക ആരോഗ്യ വകുപ്പുകളും ഏകദേശം 30 ഓളം ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘവും ഗവേഷണത്തിൽ ഉൾപ്പെട്ടിരുന്നു.

പെട്ടെന്നുള്ള മരണങ്ങൾക്ക് കൊവിഡ് 19 കാരണമാകുന്നുണ്ടോ? കൊവിഡ് 19 വാക്‌സിൻ ജീവൻ അപഹരിക്കുന്നുണ്ടോ? മരണപ്പെടുന്നതിൽ ചെറുപ്പക്കാരാണോ പ്രായമുള്ളവരാണോ കൂടുതൽ? സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ? സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, രോഗങ്ങൾ, മയക്കുമരുന്ന് ആസക്തി എന്നിവ സ്വാധീനം ചെലുത്തുന്നുണ്ടോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കാണ് ഇതോടെ വ്യക്തത വരുന്നത്.

45 വയസിന് താഴെയുള്ളവരിലും ആരോഗ്യമുള്ള യുവാക്കളിലും പെട്ടെന്നുള്ള മരണങ്ങൾ ഗുരുതരമായ പ്രശ്‌നമാണെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് കാരണങ്ങളോ ലക്ഷണങ്ങളോ ഇല്ലാതെയുണ്ടാകുന്ന മരണം അഥവാ അപ്രതീക്ഷിത മരണം കൂടു വരുന്നുവെന്നും പഠനം സ്ഥിരീകരിക്കുന്നു. പൊതു പരിപാടികളിൽ പങ്കെടുക്കുമ്പോഴോ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോഴോ മരണം സംഭവിക്കുന്നതും വർധിച്ച് വരുന്നു.

സ്ത്രീകളിലെ പെട്ടെന്നുള്ള മരണങ്ങൾ

162 കേസുകൾ നിരീക്ഷിച്ച് നടത്തിയ പഠനത്തിൽ, 21 സ്ത്രീകൾക്കാണ് പെട്ടെന്നുള്ള മരണം സംഭവിച്ചത്. അതായത് 14.7 ശതമാനം പേർ. 21 പേരിൽ 17 പേർ ചെറുപ്പക്കാരായിരുന്നു, അതായത് അവർ 45 വയസോ അതിൽ താഴെയോ പ്രായമുള്ളവരായിരുന്നു. 46-65 വയസിനിടയിലുള്ള നാല് സ്ത്രീകൾ മാത്രമാണ് പെട്ടെന്ന് മരിച്ചത്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, പെട്ടെന്ന് മരണം സംഭവിച്ചത് 141 ശതമാനവും 85.3 ശതമാനവും ആണെന്നും കണ്ടെത്തൽ.

പ്രായം കുറഞ്ഞവരിലെ മരണ നിരക്ക് വർധിച്ച് വരുന്നു. 180 പേരിൽ 103 പേർ 45 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 77 പേർ 46 നും 65 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. യുവാക്കളുടെ മരണ നിരക്ക് യഥാക്രമം 57.2 ഉം പ്രായമായവരുടേത് 42.8 ശതമാനവും ആണ്.

കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്?

എയിംസ് ഗവേഷണ റിപ്പോർട്ട് പ്രകാരം ഏകദേശം 71.6 ശതമാനം മരണവും ദേശീയ തലസ്ഥാനത്താണ്. അതായത് 116 പേർ ഡൽഹിയിലും എൻസിആറിലും (ദേശീയ തലസ്ഥാന മേഖല) താമസിക്കുന്നവരാണ്. ബാക്കിയുള്ള കേസുകൾ അയൽ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ലഹരിയുടെ പങ്ക്

അകാല മരണത്തിന് ഇരയായ 94 പേരിൽ 54 പേരും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നവരാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഇതിൽ 41 പേർ (75.9 ശതമാനം) സ്ഥിരമായി പുകവലിക്കുന്നവരും 13 പേർ (24.1 ശതമാനം) ഇടയ്ക്കിടെ പുകവലിക്കുന്നവരുമാണ്. അതായത് ആഴ്‌ചയിൽ മൂന്ന് സിഗരറ്റ് എങ്കിലും വലിക്കുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവരിൽ പുകവലിയുടെ വ്യാപനം കൂടുതലാണ്. പ്രായമായ 68 പേരിൽ 45 പേർ (66.2%) പതിവായി പുകവലിക്കുന്നവരായിരുന്നു, അതേസമയം 38 പേർ (84.4%) ഇടയ്ക്കിടെ മാത്രം സിഗരറ്റ് വലിക്കുന്നവരായിരുന്നു. ചില കേസുകളിൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ഇത് കാരണമാകാം.

കൊവിഡ്-19ന് ശേഷമുള്ള മരണ നിരക്ക്

കൊവിഡിന് ശേഷമുള്ള മരണം പരിഗണിച്ചാൽ യുവാക്കളിൽ പെട്ടെന്നുള്ള മരണം കൂടുതലാണെന്നാണ് കണ്ടെത്തൽ. 94 പെട്ടെന്നുള്ള മരണങ്ങളിൽ 77 എണ്ണവും യുവാക്കളായിരുന്നു (82.8%). കൊവിഡ്-19 വാക്‌സിൻ സ്വീകരിച്ചരിലും പെട്ടന്നുള്ള മരണം സംഭവിച്ചതായി കാണുന്നു.

പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ക്ഷയം, അപസ്‌മാരം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ ഉണ്ടായിരുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പ്രായമായവരെ അപേക്ഷിച്ച് യുവാക്കൾക്കിടയിൽ ഈ ആരോഗ്യപ്രശ്‌നങ്ങൾ കുറവായിരുന്നു.

ഗവേഷണ റിപ്പോർട്ട്

യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ഏറ്റവും സാധാരണമായ കാരണം കൊറോണറി ആർട്ടറി ഡിസീസ് (സിഎഡി) ആണെന്ന് ഗവേഷണം വെളിപ്പെടുത്തി. ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികൾ ചുരുങ്ങുന്നതാണ് രോഗാവസ്ഥ. ഈ രോഗം വിവിധ കാരണങ്ങളാൽ ഉണ്ടാകാം. 46 നും 65 നും ഇടയിൽ പ്രായമുള്ളവരുടെ മരണവും ഇതുമൂലം ഹൃദയാഘാതം സംഭവിച്ചാണ് ഉണ്ടായിരിക്കുന്നത്.

2023 മെയ് മുതൽ 2024 ഏപ്രിൽ വരെ എയിംസിലെ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി) ഫോറൻസിക് മെഡിസിൻ ആൻഡ് പാത്തോളജി വകുപ്പിലാണ് ഈ ഗവേഷണം നടത്തിയത്. വിഷബാധ, ആത്മഹത്യ, അപകടങ്ങൾ എന്നിവ മൂലമുള്ള മരണങ്ങളെ പഠനത്തിൽ നിന്ന് ഒഴിവാക്കിയാണ് ഗവേഷണം പൂർത്തീകരിച്ചത്. ഗവേഷണ റിപ്പോർട്ട് 2025 ഡിസംബറിൽ പ്രസിദ്ധീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് പഠനത്തിന് വേണ്ട മുഴുവൻ പദ്ധതിക്കും ആവശ്യമായ ധനസഹായം നൽകിയത്.

ഹൃദയാഘാത കേസുകൾ വർധിച്ചുവരുന്നത് എന്തുകൊണ്ട്?

ആളുകളുടെ ജീവിതശൈലി, ഭക്ഷണശീലങ്ങൾ, ദിനചര്യകൾ എന്നിവ വളരെ മോശമാണ്. ഇത് മുമ്പത്തേക്കാൾ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതിലേക്ക് നയിച്ചു. ഹൃദയാഘാതത്തെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്.

ഹൃദയാഘാതം ഉണ്ടായാൽ എന്തുചെയ്യണം?

ഹൃദയാഘാതം അനുഭവപ്പെടുന്ന ഒരാൾക്ക് വളരെ കുറച്ച് സമയമേ ലഭിക്കുന്നുള്ളൂ. പെട്ടെന്ന് മരണം സംഭവിക്കാറാണ് പതിവ് എന്ന് ലഖ്‌നൗവിലെ കെജിഎംയുവിലെ ഹൃദ്രോഗ വിദഗ്‌ധനായ പ്രൊഫ. ഋഷി സേഥി പറഞ്ഞു. “അത്തരമൊരു സാഹചര്യത്തിൽ രോഗിക്ക് ഉടൻ തന്നെ കാർഡിയോപൾമോണറി റെസസിറ്റേഷൻ (CPR) നൽകിയാൽ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. സിപിആർ കൃത്യമായ രീതിയിൽ കൊടുക്കണം. പലരും സിപിആർ സാവധാനത്തിൽ (കുറഞ്ഞ മർദ്ദത്തോടെ) കൊടുക്കുന്നു. ഇത് രോഗിയുടെ ജീവൻ രക്ഷിക്കുന്നത് സങ്കീർണമാക്കുന്നു.

കഠിനമായ വേദന തുടങ്ങുമ്പോൾ തന്നെ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുക. എന്നാലും എല്ലാവരും ഒരു ഡിസ്പ്രിൻ ടാബ്‌ലെറ്റ് വീട്ടിൽ സൂക്ഷിക്കണം. ഈ മരുന്ന് രക്തം കട്ടപിടിക്കുന്നത് തടയുന്നു. ഹൃദയാഘാതം നേരിടുന്ന ഒരാൾ ടാബ്‌ലെറ്റിൻ്റെ പകുതി വെള്ളത്തോടൊപ്പം കഴിച്ച് ബാക്കി പകുതി ചവച്ചരച്ച് വിഴുങ്ങണം. ഇത് രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാനും സുഖം പ്രാപിക്കാനും സമയം നൽകുന്നു.

ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങൾ?

ക്ഷീണം, ശ്വാസതടസം, ബോധക്ഷയം, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവ പെട്ടെന്നുള്ള ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാമെന്ന് ഡോ. ഋഷി സേഥി പറഞ്ഞു. ഹൃദയാഘാതത്തിന് ഒരു ആഴ്‌ച മുമ്പും ഈ ലക്ഷണങ്ങൾ ഉണ്ടാകാം. ഇവ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഒരു ഡോക്‌ടറെ വളരെ പെട്ടെന്ന് കാണുക.

രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിൻ്റെ കഴിവ് തകരാറിലാകുമ്പോഴാണ് ഹൃദയ സ്‌തംഭനം സംഭവിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, ഭാരം നിയന്ത്രിക്കുക എന്നിവയിലൂടെ ഇത് തടയാനാകുമെന്ന് വിദഗ്‌ധർ നിർദേശിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*