ഇടുക്കി ഉപ്പുതറയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും ജീവനൊടുക്കി. കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന്‍ ലിന്‍ ടോം എന്നിവരാണ് മരിച്ചത്. ഉപ്പുതറ നാലാംമൈല്‍ കൈതപ്പതാലില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടിയുടെ സംസ്‌കാര ചടങ്ങ് ഇന്നലെയായിരുന്നു.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇളയകുട്ടി മരിച്ചതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായിരുന്നു ലിജി. അതിനാല്‍ ബന്ധുക്കള്‍ ഏത് സമയവും ലിജിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയം ലിജിയും മകനും വീട്ടില്‍ ഒറ്റയ്ക്കായി. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഇരുവരെയും വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഇവരെത്തി രണ്ട് പേരെയും പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
Be the first to comment