
കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
ദിവ്യയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് നടപടി. തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.
Be the first to comment