കോട്ടയം: വേനൽമഴയിലെ നാശത്തിന് പിന്നാലെ കർഷകരെ വലച്ച് കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ് ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മഴയിലും കാറ്റിലുമാണ് വ്യാപകമായ നാശമുണ്ടായത്. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല് കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ് കൂടുതൽ കൃഷി നശിച്ചത്. 241.51 ഹെക്ടർ സ്ഥലത്ത് ഉണ്ടായിരുന്ന 1440 കർഷകരുടെ വിവിധ വിളകളാണ് നശിച്ചത്. വാഴയ്ക്കും നെല്ലിനുമാണ് ഏറ്റവും അധികം നാശം സംഭവിച്ചത്.
176 ഹെക്ടർ സ്ഥലത്തെ നെൽകൃഷി മഴയിൽ നശിച്ചു. 137 കർഷകരെയാണ് ദുരിതം ബാധിച്ചത്. 2.63 കോടിയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 541 കർഷകരുടെ ഇരുപത്തിയാറ് ഹെക്ടറിലെ മുപ്പതിനായിരത്തിനടുത്ത് വാഴകൾ നശിച്ചു. 1.60 കോടി രൂപയുടെ നാശമുണ്ട്. വേനൽമഴയിലും സമാന സ്ഥിതിയായിരുന്നു. അന്നും നെല്ലിനും വാഴയ്ക്കുമാണ് വലിയ നാശം ഉണ്ടായത്.
ഇവയ്ക്കു പുറമേ റബർ, കുരുമുളക്, ജാതി, കപ്പ, തെങ്ങ്,കവുങ്ങ്, മാങ്ങ, പച്ചക്കറി തുടങ്ങിയവയും നശിച്ചിട്ടുണ്ട്. ശരാശരി 944.5 മില്ലിമീറ്റർ മഴയാണ് കാലവർഷമായി ജില്ലയിൽ ലഭിച്ചത്. സാധാരണ പെയ്യേണ്ടതിനേക്കാൾ ഇത്തവണ നേരിയ കുറവുണ്ടായി. മഴയിൽ കാര്യമായ വർധന ഇല്ലാത്തത് കൃഷിനാശത്തിന്റെ ആഘാതം കുറച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മറ്റു ജില്ലകളേക്കാൽ കുറവ് മഴയാണ് കോട്ടയത്ത് ലഭിച്ചത്. ഓണം വിപണി ഉൾപ്പെടെ ലക്ഷ്യം വച്ചാണ് പലരും കൃഷിയിറക്കിയത്. കർഷകർക്ക് സഹായധനം ഉൾപ്പെടെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ […]
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശം. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതും, പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതും കാലവര്‍ഷത്തെ സ്വാധീനിക്കും. […]
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കാസര്‍ഗോഡ്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതും കാലവര്‍ഷത്തെ സ്വാധീനിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് […]
Be the first to comment