പുതിയ വിപ്ലവത്തിനൊരുങ്ങി റിലയൻസും ഗൂഗിളും ; ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യം

ജിയോ ഉപയോക്താക്കൾക്ക് ഇനി എഐ പ്രോ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നൽകുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു കമ്പനികളുടെയും മേധാവികൾ ഒപ്പുവച്ചു

പുതിയ ഓഫർ ലഭിക്കുന്നതിലൂടെ ഗൂഗിളിന്റെ നിരവധി എ ഐ സേവനങ്ങൾ ഉപയോഗിക്കാനാകും. ഗൂഗിളിന്റെ ഏറ്റവും മികച്ച Gemini 2.5 Pro ,പഠനത്തിനും ഗവേഷണത്തിനുമായി Notebook LM സേവനം ,2ടിബി ക്ലൗഡ് സ്‌റ്റോറേജ്, തുടങ്ങിയ അനുകൂല്യങ്ങളാകും ഉപയോക്താക്കൾക്ക് ലഭിക്കുക. യുവാക്കളിലേക്ക് സേവനങ്ങൾ കൂടുതൽ എത്തിക്കാനും അവർക്ക് പ്രയോജനമാകുന്ന തരത്തിൽ മാറ്റുന്നതിനുമായി 18 മുതൽ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കൾക്കാണ് സൗജന്യ സേവനം നൽകുക. ശേഷം എല്ലാവരിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനോടൊപ്പം ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിൽ രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും.

ഗൂഗിൾ ഡോക്സ് , ജിമെയിൽ, നോട്ട്സ്, തുടങ്ങിയ ഗൂഗിളിന്റെ ആപ്പുകൾ ഉപയോഗിക്കുന്നതിനായും ഈ എ.ഐ യുടെ സേവനം പ്രയോജനപ്പെടുത്താം. മൈ ജിയോ ആപ്പിലൂടെ ഉപയോക്താക്കൾക്ക് സേവനം ആക്ടിവേറ്റ് ചെയ്യാം.

ഗൂഗിളുമായി കൈകോർത്ത് ഇന്ത്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാൽ മെച്ചപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഗൂഗിളിന്റെ അത്യാധുനിക എഐ ഉപകരണങ്ങൾ ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഇന്ത്യയിലെ ഡവലപ്പർ സമൂഹത്തിന് ലഭ്യമാക്കാനും ,റിലയൻസുമായുള്ള ഈ കൂട്ടുകെട്ട് ഇന്ത്യയിലുടനീളം എഐ ലഭ്യത വികസിപ്പിക്കാൻ സഹായിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*