
എയർ ഇന്ത്യയുടെ എല്ലാ ബോയിംഗ് വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായി. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ബോയിംഗ് 787, ബോയിംഗ് 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ഡിജിസിഎ നിർദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു.
പരിശോധനയിൽ പറഞ്ഞ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ല. ഡിജിസിഎ നിർദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിച്ചിരുന്നു, നിശ്ചിത സമയപരിധിക്കുള്ളിൽ അവ പൂർത്തിയാക്കി. ഇക്കാര്യം റെഗുലേറ്ററെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്കുള്ള യാത്രാമധ്യേ പറന്നുയർന്ന ഉടൻ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ ഒരു കെട്ടിടത്തിൽ ഇടിച്ചുകയറിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. വിമാന അപകടത്തിൽ 260 പേരാണ് മരിച്ചത്.
Be the first to comment