വായു മലിനീകരണ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണം. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP-3) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഒന്ന്, രണ്ട് ഘട്ട നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക (AQI) “ഗുരുതരമായ” വിഭാഗത്തിലാണുളളത്.
അത്യാവശ്യമല്ലാത്ത നിർമ്മാണ, പൊളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ബിഎസ് 3 പെട്രോൾ, BS-IV ഡീസൽ ഫോർ വീലറുകൾക്കും നിയന്ത്രണമുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹൈബ്രിഡ് ഓൺലൈൻ ക്ലാസുകൾ നടത്താനും നിർദേശമുണ്ട്.ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക 400 കടന്ന് വരും ദിവസങ്ങളിൽ ‘തീവ്രമായ’ വിഭാഗത്തിലേക്ക് കടക്കുമെന്ന് ഐഎംഡി അധികൃതർ പറയുന്നു.



Be the first to comment