
ലഖ്‌നൗ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി. ഡൽഹിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം റൺവേയിലെ അതിവേഗ ഓട്ടത്തിനിടെ പറന്നുയർത്താനായില്ല. പിന്നീട് പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് വിമാനം നിർത്തിയത്.സമാജ്‌വാദി പാർട്ടി എംപി ഡിംപിൾ യാദവും വിമാനത്തിലെ 6 ജീവനക്കാരുമുൾപ്പടെ ഉൾപ്പെടെ 171 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇൻഡിഗോയുടെ 6E-2111 എന്ന വിമാനമാണ് എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയരാഞ്ഞത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനത്തിൽ തിരികെ കൊണ്ടുപോയി.
Be the first to comment