‘മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’; പിഎം ശ്രീ സമരത്തിലെ വി ശിവന്‍കുട്ടിക്കെതിരായ മുദ്രാവാക്യങ്ങളില്‍ എഐവൈഎഫ്

പി.എം.ശ്രീ സമരത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരായ മുദ്രാവാക്യങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എഐവൈഎഫ്. സമരവുമായി ബന്ധപ്പെട്ട് മന്ത്രിക്ക് വേദനയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പറഞ്ഞു. സംഘടനാ തീരുമാനമില്ലാതെ മന്ത്രിയുടെ കോലം കത്തിച്ചതിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സാഗര്‍ അടക്കമുള്ളവരോട് എഐവൈഎഫ് വിശദീകരണം തേടി.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.രജീഷ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.ചന്ദ്രകാന്ത്, സംസ്ഥാന സമിതി അംഗം പ്രശോഭ് എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സിലും ഈ നേതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്.

പി.എം.ശ്രീ വിഷയത്തിലെ സമരത്തില്‍ വേദനയുണ്ടെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് എഐവൈഎഫ് ഖേദ പ്രകടനം നടത്തിയത്.

പി.എം ശ്രീ പദ്ധതി സംബന്ധിച്ച തര്‍ക്കത്തിനിടെ സിപിഐ നേതാക്കളില്‍ നിന്നും വിദ്യാര്‍ഥി യുവജന സംഘടനകളില്‍ നിന്നുണ്ടായ കടുത്ത പ്രതികരണത്തിലാ.ിരുന്നു മന്ത്രി വി.ശിവന്‍കുട്ടിക്ക് പരിഭവം. AISF, AIYF സംഘടനകളുടെ പ്രതിഷേധം വേദനിപ്പിച്ചെന്ന് മന്ത്രി തുറന്ന് പറഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബിക്കെതിരെ സിപിഐ നേതാവ് കെ.പ്രകാശ് ബാബു നടത്തിയ പ്രതികരണത്തിലും മന്ത്രി ജി.ആര്‍ അനിലിന്റെ പരാമര്‍ശങ്ങളിലും വേദനയുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*