അജ്മാനിൽ ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണം; റോഡിലിറക്കിയാൽ നിയമ നടപടി

അജ്മാന്‍: ഇലക്​ട്രിക്​ സ്കൂട്ടറുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തിയാതായി അജ്മാന്‍ പോലീസ് . ട്രാഫിക്​ സുരക്ഷാ നടപടികൾ ശക്​തമാക്കുന്നതിന്‍റെ ഭാഗമായി ആണ് പുതിയ നീക്കം. ഇ-സ്കൂട്ടറുകള്‍ ഉപയോഗിച്ചു റോഡിലൂടെ സഞ്ചരിക്കാനാകില്ലെന്നും നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അജ്മാനിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം ട്രാഫിക്ക് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ഇതേ തുടർന്നാണ് ഇ-സ്കൂട്ടറുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ ഈ നിയന്ത്രണം എത്ര കാലത്തേക്കാണെന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ വാഹനമോടിക്കുക, റോഡ് നിയമങ്ങൾ പാലിക്കാതെ ഇ-സ്കൂട്ടറുകള്‍ ഓടിക്കുക, കാൽനട ക്രോസിങ്ങുകളിലൂടെ യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.

മുൻപ് ഇ-സ്കൂട്ടറുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്നവർ റോഡിലെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടു പോലീസ് ​ രംഗത്ത് എത്തിയിരുന്നു. അതിനു ശേഷവും അപകടം ഉണ്ടാകുന്നത് പതിവായതോടെയാണ് ഇ-സ്കൂട്ടറുകൾ നിയന്ത്രിക്കാൻ പോലീസ് തീരുമാനിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*