എകെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എന്‍സിപിയില്‍ ഭിന്നത. തിരുവനന്തപുരത്ത് ചേര്‍ന്ന ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി. എലത്തൂരില്‍ മുക്കം മുഹമ്മദിനെ കൂടി പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി എ കെ ശശീന്ദ്രനും അനുകൂലിക്കുന്നവരും ഇറങ്ങിപ്പോയത്.
എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് ഇലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് നാലോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നത്. ഈ യോഗത്തില്‍ 12 പേരാണ് പങ്കെടുക്കേണ്ടത്. 10 തിരഞ്ഞെടുക്കപ്പെട്ടവരും ഒരു പാര്‍ലമെന്ററി പാര്‍ട്ടി നേതാവും എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റുമാണ് പങ്കെടുക്കേണ്ടത്.
എന്നാല്‍ എകെ ശശീന്ദ്രന്‍ യോഗത്തില്‍ പിസി ചാക്കോ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് ഇറങ്ങിപ്പോവുകയായിരുന്നു. പി സി ചാക്കോ നേരത്തെ സൂചിപ്പിച്ച ഒരു പദവിയിലുമുള്ളയാളല്ലെന്നും അതുകൊണ്ട് പങ്കെടുക്കാന്‍ കഴിയില്ല എന്ന കാര്യമാണ് ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവും ഇറങ്ങിപ്പോയത്.
എന്നാല്‍, കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പിസി ചാക്കോ പങ്കെടുത്തിരുന്നു. അപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന ശശീന്ദ്രന്‍ ഇപ്പോള്‍ ഇത് ചൂണ്ടിക്കാണിക്കുന്നതിന് മറ്റു ചില കാരണങ്ങളാണ് ഉയര്‍ത്തുന്നത്. ഏലത്തൂര്‍ സീറ്റിലേക്ക് മുക്കം മുഹമ്മദിന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. വര്‍ക്കല രവികുമാര്‍, പി കെ രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവരാണ് ശശീന്ദ്രനൊപ്പം ഇറങ്ങിപ്പോയത്. ബാക്കിയുള്ളവര്‍ യോഗം തുടരുകയാണ്.



Be the first to comment