ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ . തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു.
തൃക്കാക്കരയാണ് ഇപ്പോള്‍ എന്റെ നാട്. എനിക്ക് സ്വന്തമായൊരു വീടുണ്ടാകുന്നത് തൃക്കാക്കരയാണ്. കൊട്ടാരക്കരയില്‍ നിന്ന് തൃക്കാക്കരയിലേക്ക് മാറിയപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ച നാടാണിത്. ഇനയിപ്പോള്‍ എന്നാല്‍ കഴിയുന്നതെല്ലാം ആ നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗം – അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഖില്‍ പറഞ്ഞു. ഒരു സാധാരണക്കാരന്‍ അവന്റെ മനസില്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിയമസഭയിലും അധികാരികളുടെ മുന്നിലും എത്തിക്കാനാണ് നീക്കം – അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കരയില്‍ മത്സരിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അപ്പോഴാണ് രശ്മി ബിജെപിയിലേക്ക് വരുന്നത്. ഔദ്യോഗികമായി അവര്‍ ബിജെപിയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഞാന്‍ രശ്മിയെ വിളിച്ചു. ചേച്ചിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ കൊട്ടാരക്കര മത്സരിക്കുന്നില്ല എന്ന് പറഞ്ഞു – അഖില്‍ വ്യക്തമാക്കി. ട്വന്റി ട്വന്റി പോലൊരു പ്രസ്ഥാനത്തെ ബിജെപി കൂടെക്കൂട്ടുന്നത് ലോകത്താരെങ്കിലും വര്‍ഗീയതയ്ക്ക് വേണ്ടിയാണെന്ന് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.



Be the first to comment