ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് കൂടുതല്‍ എളുപ്പവും ആരോഗ്യകരവുമാക്കുന്നതിനായി യുകെയിലെ എല്ലാ സ്റ്റോറുകളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ആൽഡി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ആള്‍ഡിയുടെ ‘ലിവ് ഹെല്‍ത്തി’ ലോഗോ എല്ലാ ഔട്ട്‌ലെറ്റുകളിലും അവതരിപ്പിക്കും. പഴം, പച്ചക്കറി, സൂപ്പ്, തൈര് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത സ്വന്തം ബ്രാൻഡ് ഉല്‍പ്പന്നങ്ങളുടെ ലേബലില്‍ ആയിരിക്കും ഈ ലോഗോ പ്രത്യക്ഷപ്പെടുക.
ആരോഗ്യകരവും, സന്തുലിതവുമായ ഒരു ഭക്ഷണക്രമം ഉറപ്പു വരുത്തുമെന്ന് യു കെ ഈറ്റ്‌വെൽ ഗൈഡില്‍ പരാമര്‍ശിക്കുന്ന ഉല്‍പ്പന്നങ്ങളിലായിരിക്കും ഈ ലോഗോ ഉണ്ടാവുക. ഈ ലോഗോ ഉള്ള ഭക്ഷണ വസ്തുക്കള്‍, ഗുണമേന്മയില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി കര്‍ശന പരിശോധനകളും നടത്തും. അതുകൊണ്ടു തന്നെ ഈ ലോഗോ ഉള്ള വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസത്തോടെ വാങ്ങാന്‍ കഴിയും.
രണ്ടു വർഷത്തിനുള്ളിൽ തങ്ങളുടെ മൊത്തം വില്പനയുടെ 85 ശതമാനം ഇത്തരത്തിലുള്ള ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളിലൂടെയായിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ആള്‍ഡി പറയുന്നു. മാത്രമല്ല, പഴവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വില്പന 14 ശതമാനം വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. പോഷകഗുണമുള്ള ഭക്ഷണ വസ്തുക്കളാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന് ഉറപ്പു വരുത്താന്‍ പുതിയ ലോഗോ സഹായിക്കുമെന്നും ആള്‍ഡി പറയുന്നു.



Be the first to comment